ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായ നടത്തിയ ആക്രമണങ്ങളിൽ ഉണ്ടായ വൻ നാശനഷ്ടങ്ങൾ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നു. ശത്രുമിസൈലുകളെ തടയുന്നതിൽ ഇറാൻ അടുത്തിടെ ചൈനയിൽ നിന്ന് സ്വന്തമാക്കിയ എച്ച്ക്യു-9ബി (HQ-9B) വ്യോമപ്രതിരോധ സംവിധാനം പരാജയപ്പെട്ടതായാണ് വിലയിരുത്തൽ.
ചൈനയിലെ ചൈന എയ്റോസ്പേസ് സയൻസ് ആൻഡ് ഇൻഡസ്ട്രി കോർപ്പറേഷൻ വികസിപ്പിച്ചെടുത്ത എച്ച്ക്യു-9ബി, റഷ്യൻ എസ്-300, അമേരിക്കൻ പേട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ചൈന അവകാശപ്പെടുന്നു. ......
ടെൽ അവീവ് : പശ്ചിമേഷ്യയെയാകെ യുദ്ധഭീതിയിലാഴ്ത്തി ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി (86) കൊല്ലപ്പെട്ടു. യു.എസ്-ഇസ്രയേൽ സഖ്യം സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖർ കൊല്ലപ്പെട്ടത്. ......
വാഷിങ്ടൻ: ഇറാനെതിരായ സൈനിക നടപടികൾക്ക് നാല് ആഴ്ച വരെ നീളാം എന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബ്രിട്ടീഷ് ദിനപ്പത്രമായ ഡെയ്ലി മെയിലിന് നടത്തിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പരാമർശം. ......

ന്യൂഡൽഹി: ലോകം എപ്പോഴും യുവത്വത്തെയും ഊർജ്ജസ്വലതയെയും ആഘോഷിക്കുമ്പോഴും, ഭൂഗോളത്തിന്റെ ഗതിനിർണ്ണയിക്കുന്ന പ്രധാന തീരുമാനങ്ങൾ പലതും ഇന്നും എടുക്കുന്നത് എഴുപത് വയസ്സ് പിന്നിട്ട കരുത്തരായ നേതാക്കളാണ്. പ്രായം വെറുമൊരു അക്കം മാത്രമാണെന്നും അനുഭവസമ്പത്തിനാണ് ലോകവേദിയിൽ മുൻഗണനയെന്നും തെളിയിക്കുകയാണ് ഈ മുതിർന്ന രാഷ്ട്രത്തലവന്മാർ.
ഭരണചക്രം തിരിക്കുന്ന പ്രമുഖർ
വിവിധ ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന വൻശക്തി രാജ്യങ്ങളുടെ കടിഞ്ഞാൺ ഇന്നും ഈ 'സീനിയർ' നേതാക്കളുടെ കൈകളിലാണ്:
ഡൊണാൾഡ് ട്രംപ് (79): ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള പദവികളിലൊന്നായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഈ പ്രായത്തിലും അദ്ദേഹം അലങ്കരിക്കുന്നു.
നരേന്ദ്ര മോദി (74): ഇന്ത്യയെപ്പോലൊരു വലിയ ജനാധിപത്യ രാജ്യത്തെ അതീവ തിരക്കുള്ള രാഷ്ട്രീയ സാഹചര്യത്തിലും അദ്ദേഹം വിജയകരമായി നയിക്കുന്നു.
ബെഞ്ചമിൻ നെതന്യാഹു (75): ഇസ്രായേലിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇന്നും കേന്ദ്രബിന്ദുവായി തുടരുന്നു.
പുടിൻ (72) & ഷി ജിൻപിങ് (72): റഷ്യയുടെയും ചൈനയുടെയും അനിഷേധ്യ നേതാക്കളായി ഇവർ ആഗോള രാഷ്ട്രീയത്തെ സ്വാധീനിക്കുന്നു.
അനുഭവസമ്പത്തിന്റെ കരുത്ത്
നേതൃത്വത്തിന് ഒരു 'എക്സ്പയറി ഡേറ്റ്' ഇല്ലെന്ന ശക്തമായ സന്ദേശമാണ് ഈ നേതാക്കൾ നൽകുന്നത്. ......
ഇറാനിൽ ഭരണപരമായ വലിയ മാറ്റങ്ങൾ. ഇസ്രയേൽ–അമേരിക്ക സംയുക്താക്രമണത്തിൽ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി ഉൾപ്പെടെ പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ താൽക്കാലിക ഭരണക്രമീകരണം പ്രഖ്യാപിച്ചത്. ......
കറാച്ചി: പാകിസ്ഥാനിൽ യുഎസ് കോൺസുലേറ്റിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. കറാച്ചിയിൽ സ്ഥിതിചെയ്യുന്ന യുഎസ് കോൺസുലേറ്റിന് നേരെയാണ് ജനക്കൂട്ടത്തിന്റെ ആക്രമണമുണ്ടായത്. ......
വത്തിക്കാൻ സിറ്റി: കത്തോലിക്ക സഭയുടെ തലവനായി പോപ്പ് ലിയോയെ തെരഞ്ഞെടുത്ത രഹസ്യ കോൺക്ലേവിൽ ഒരു കർദിനാൾ മൊബൈൽ ഫോണുമായാണ് എത്തിയതെന്ന് വെളിപ്പെടുത്തൽ. ജെറാർഡ് ഒ’കോന്നലും എലിസബറ്റ പിക്കെയും രചിച്ച “The Election of Pope Leo XIV” എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്. ......
ഹോർമുസ് കടലിടുക്ക് (Strait of Hormuz)
ആകാശത്ത് മിസൈലുകൾ ചീറിപ്പായുന്നു, നഗരങ്ങളിൽ സൈറണുകൾ മുഴങ്ങുന്നു. മിഡിൽ ഈസ്റ്റിൽ വീണ്ടും ചോരപ്പുഴ ഒഴുകുമ്പോൾ ലോകമാധ്യമങ്ങൾ വിളിച്ചുപറയുന്നത് ഒരേ കാര്യമാണ്—ഇതൊരു മതയുദ്ധമാണ്, അല്ലെങ്കിൽ രാജ്യങ്ങൾ തമ്മിലുള്ള പകയുടെ കഥയാണ്. ......
ഇസ്ലാമാബാദ്: പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമായി. അഫ്ഗാൻ ഭാഗത്ത് നിന്നുള്ള ആക്രമണങ്ങൾക്ക് മറുപടിയായി ‘ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ്’ എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്താൻ അറിയിച്ചു. ......
ടെഹ്റാൻ: യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം. നേരത്തേ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഖമനയിയെ വധിച്ചെന്ന് വെളിപ്പെടുത്തിയിരുന്നെങ്കിലും ഇറാൻ അധികൃതർ ഇത്തരം വാദങ്ങൾ തള്ളുകയായിരുന്നു. ......